---
title: "മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണം: പായം പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു"
english_title: "Madathil Town Beautification Committee Formed by Payam Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374025/payam-panchayat-madathil-town-beautification-committee`"
published_at: "2026-07-23T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6176ebe6163_1000188193.jpg"
keywords: ["Payam Grama Panchayat", "Madathil", "Town Beautification"]
---

# മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണം: പായം പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു

> **Lead Summary:** **പായം**: പായം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

## Article Content

**പായം**: പായം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

ടൗൺ സൗന്ദര്യവൽക്കരണ പരിപാടിയുടെ ഭാഗമായി ചേർന്ന യോഗത്തിൽ വ്യാപാരികൾ, തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ അധികൃതർ, ആരാധനാലയ പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

നവംബർ ഒന്നിനകം മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരിച്ച് നാടിന് സമർപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനായുള്ള കർമ്മപദ്ധതിക്ക് യോഗം രൂപം നൽകി.

പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട്  അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പവിത്രൻ പായം, സ്മിത, രജിത്ത്, രാധാകൃഷ്ണൻ മാസ്റ്റർ, സിഎംഐ സ്കൂൾ പ്രിൻസിപ്പൽ, ബിൽഡർ ഷുക്കൂർ, പിസി പോക്കർ, സുരേഷ്, പി. സാജിദ്, വി.കെ. പ്രേമരാജൻ, ബാബു കാറ്റാടി, ഹെൽത്ത് ഇൻസ്പെക്ടർ വിനോജ്, പഞ്ചായത്ത് സെക്രട്ടറി സുധാകരൻ, പഞ്ചായത്ത് എഞ്ചിനീയർ മാർട്ടിൻ എന്നിവർ സംസാരിച്ചു.

*ഭാരവാഹികൾ:*

*ചെയർമാൻ:* പി. സാജിദ്

*ജനറൽ കൺവീനർ:* അഡ്വ. വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374025/payam-panchayat-madathil-town-beautification-committee`)